കുഞ്ഞെന്ന് നോക്കാതെ ക്രൂരത! തിരുവനന്തപുരം പറമ്പുകോണത്ത് പിഞ്ചു കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച് അങ്കണവാടി അധ്യാപിക



തിരുവനന്തപുരം : പറമ്പുകോണത്ത് അംഗണവാടി വിദ്യാർത്ഥിക്ക് അധ്യാപികയുടെ മർദ്ദനം.

മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്പകലയാണ് മൂന്നു വയസ്സ് പോലും തികയാത്ത കുഞ്ഞിനെ മർദിച്ചത്. ഇവർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

ഇന്നലെ വൈകീട്ട് കുഞ്ഞിനെ കുളിപ്പിക്കുമ്പോഴായിരുന്നു മുഖത്ത് മർദനമേറ്റ പാടുകൾ അമ്മ കണ്ടത്. മൂന്ന് വിരൽപാടുകളാണ് കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നത്. ശേഷം തൈക്കാട് സർക്കാർ ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.


Previous Post Next Post