പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ മോഷ്ടാവ് തീവെട്ടി ബാബു പിടിയില്‍…


ചികിത്സയിലിരിക്കെ ചാടിപ്പോയ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു എന്ന കൊല്ലം പുതുക്കുളം കുളത്തൂര്‍കോണം സ്വദേശി എ ബാബു പിടിയില്‍. കണ്ണൂര്‍ എളമ്പേറ്റില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.കണ്ണൂ പരിയാരത്ത് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ബാബു രക്ഷപ്പെട്ടത്.

സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് തീവെട്ടി ബാബു. പയ്യന്നൂരില്‍ നിന്ന് മോഷണക്കേസില്‍ പിടികൂടിയ ബാബുവിനെ ആരോഗ്യാവസ്ഥ മോശമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്നാണ് പ്രതി ചാടിപ്പോയത്.

Previous Post Next Post