ക്വാർട്ടേഴ്സിൽ കയറി ലാപ് ടോപ് മോഷ്ടിച്ചയാൾ പിടിയിൽ...


        

കോഴിക്കോട് ഫറോക് ചുങ്കത്തു ക്വാർട്ടേഴ്സിൽ കയറി ലാപ് ടോപ് മോഷ്ടിച്ചയാൾ പിടിയിൽ. കൊടുവള്ളി കിഴക്കോത്ത് സ്വദേശി മക്സൂസ് ഹാനൂഖിനെയാണ് ഫറോക് പൊലീസ് പിടികൂടിയത്. 


മോഷ്ടിച്ച ലാപ് ടോപ്പുമായി കാറിൽ കയറുന്ന ദൃശ്യങ്ങൾ സ്വകാര്യ ബസിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞതാണ് നിർണായകമായത്. പോക്സോ കേസിൽ ജയിലിലായിരുന്ന ഇയാൾ കഴിഞ്ഞയാഴ്ചയാണ് ജാമ്യത്തിൽ ഇറങ്ങിയത്.

Previous Post Next Post