ബാങ്ക് അക്കൗണ്ടും എടിഎം കാർഡുമൊക്കെ വാടകയ്ക്ക് നൽകുന്നവരെ കാത്തിരിക്കുന്നത് വിലങ്ങാണെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്


ബാങ്ക് അക്കൗണ്ടും എടിഎം കാർഡുമൊക്കെ വാടകയ്ക്ക് നൽകുന്നവരെ കാത്തിരിക്കുന്നത് വിലങ്ങാണെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്.നിരവധി യുവാക്കൾ ചെറിയ തുകയ്ക്ക് അവരുടെ ബാങ്ക് അക്കൗണ്ട്, എടിഎം കാർഡ്, പാസ്‌ബുക്ക്, സിം കാർഡ് എന്നിവ ഉപയോഗിക്കാൻ കൈമാറാറുണ്ട്. തട്ടിപ്പുകാർ ഇടപാടിനായി ഈ അക്കൌണ്ടുകൾ ഉപയോഗിക്കുന്നു. ഇതോടെ അക്കൌണ്ടിന്‍റെ യഥാർത്ഥ ഉടമയെ തേടി പൊലീസ് എത്തുകയും ചെയ്യും.


ഉപയോഗിക്കാനായി വാങ്ങുന്ന അക്കൌണ്ടുകൾ പിന്നീട് മ്യൂൾ അക്കൗണ്ടുകൾ ആയി ഉപയോഗിച്ചാണ് അനധികൃത പണമിടപാടുകൾ നടത്തുന്നത്. ഇതിന്റെ നിയമപരമായ ഉത്തരവാദിത്തം അക്കൗണ്ട് ഉടമയ്ക്ക് തന്നെയായിരിക്കും. സിബിഐയിൽ നിന്നാണ്, എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥനാണ് എന്നെല്ലാം പറഞ്ഞ് വിളിച്ച് നിങ്ങൾ ഒരു കേസിൽ പെട്ടിരിക്കുകയാണെന്ന് പറഞ്ഞ് പണം തട്ടുന്ന ഇത്തരം തട്ടിപ്പുകാർ ഇതുപോലുള്ള അക്കൌണ്ടുകളിലേക്കാണ് പണം കൈപ്പറ്റുക.

അതിനാൽ ആർക്കും നിങ്ങളുടെ ബാങ്ക് വിവരങ്ങൾ, കാർഡുകൾ, പാസ്‌ബുക്ക്, സിം കാർഡ് എന്നിവ കൈമാറരുത്. സംശയകരമായ ഇടപാടുകൾ കണ്ടാൽ ഉടൻ 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കണം.

Previous Post Next Post