പ്രധാനമന്ത്രി എന്തുപറയും?; നരേന്ദ്രമോദി ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും




ന്യൂഡല്‍ഹി: മാസങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. എന്തുകാര്യം പറയാനാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.   പുതുക്കിയ ചരക്ക് സേവന നികുതി നിരക്കുകള്‍ നാളെ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. നവരാത്രി ആഘോഷം അടുത്തിരിക്കുകയാണ്. ഇതിന് തൊട്ടുമുന്‍പുള്ള അഭിസംബോധന എന്ന നിലയില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ എന്ന പ്രതീക്ഷയിലാണ് രാജ്യം. ഇതിന് തൊട്ടുമുന്‍പ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് മെയ് 12 ന് ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തെ കുറിച്ച് പറയാനാണ്.

2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം പ്രധാന നയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാനാണ് പ്രധാനമായും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്. 2016 നവംബര്‍ 8 ന് അദ്ദേഹം 500, 1,000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. പുല്‍വാമ ആക്രമണത്തിന് ശേഷം ബാലകോട്ട് വ്യോമാക്രമണത്തെത്തുടര്‍ന്ന് 2019 മാര്‍ച്ച് 12 ന് അദ്ദേഹം വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്തു. കോവിഡ് -19 നിയന്ത്രിക്കുന്നതിനായി 2020 മാര്‍ച്ച് 24 ന് അദ്ദേഹം രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
أحدث أقدم