പാമ്പാടി കെ.ജി. കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ് ബി.എം.എം. സ്കൂളിൽ സംഘടിപ്പിച്ച സപ്തദിന സഹവാസക്യാമ്പമ്പ് ‘ജീവനം’സമാപിച്ചു




പാമ്പാടി:  കെ.ജി. കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ് ബി.എം.എം. സ്കൂളിൽ സംഘടിപ്പിച്ച സപ്തദിന സഹവാസക്യാമ്പമ്പ് ‘ജീവനം’സമാപിച്ചു.
കോളജ് പ്രിൻസിപ്പൽ പ്രൊഫ(ഡോ) റെന്നി പി. വർഗീസിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമാപനയോഗം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സിൻ്റിക്കേറ്റ് മെമ്പർ അഡ്വ. റെജി സക്കറിയ ഉദ്ഘാടനം ചെയ്തു.

 കോളജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.)മിനി ജോസഫ്, പ്രോഗ്രാം ഓഫീസറുമാരായ ഡോ.വിൽസൺ സി. തോമസ്, നമിത ജോർജ്, വോളൻ്റിയർ സെക്രട്ടറിമാരായ ഹരിശങ്കർ,അജ്ഞന എന്നിവർ സംസാരിച്ചു.പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയ്, വാർഡ് മെമ്പർ അച്ചാമ്മ തോമസ്,ബിനി മരിയ എലിയാസ്, ഡോ. ഐസക്ക് ജോർജ് ഉള്ളാട്ടിൽ, അനൂപ് കെ.ആർ.,നിഷിത പി മാത്യു എന്നിവർ വിവിധ ക്ലാസുകൾ നയിച്ചു. ക്യാമ്പിനോട് അനുബന്ധിച്ച് ഹരിത സന്ദേശം വിദ്യാർത്ഥികളിൽ രൂപപ്പെടുത്തുന്നതിൻ്റെ ഭാഗമായി 86 വോളൻ്റിയേഴ്സ് തയ്യാറാക്കിയ 750 പേപ്പർ ബാഗുകൾ പാമ്പാടി സർവീസ് സഹകരണ ബാങ്കിൻ്റെ ഓണച്ചന്തയ്ക്ക് കൈമാറി. സർക്കിൾ സഹകരണ യൂണിയൻ പ്രസിഡൻറ് ശ്രീ കെ എം രാധാകൃഷ്ണൻ പേപ്പർ ബാഗുകൾ ഏറ്റുവാങ്ങി.
أحدث أقدم