എവിക്ഷന് പ്രഖ്യാപനം നാടകീയവും കൗതുകകരവുമായാണ് ബിഗ് ബോസ് നടത്തിയത്. റോബോട്ടിക് നായയായ സ്പൈക്കുട്ടനാണ് പുറത്താവുന്ന ആളുടെ പേര് വഹിച്ചുകൊണ്ടുള്ള കത്ത് ഹൗസില്‍ എത്തിച്ചത്. സ്പൈക്കുട്ടന് അവിടേക്ക് എത്തിയപ്പോള്‍ അതിന്റെ പുറത്തുണ്ടായിരുന്ന കത്ത് ആരാണ് എടുക്കുന്നതെന്ന് മോഹന്‍ലാല്‍ ചോദിച്ചു. നെവിനാണ് അതിനായി ചാടി എണീറ്റത്. കത്ത് ബിന്നിക്കോ ജിഷിനോ, ആര്‍ക്കാണ് കൊടുക്കാന്‍ താല്പര്യമെന്നും മോഹന്‍ലാല്‍ നെവിനോട് ചോദിച്ചു. മടിച്ച് മടിച്ചാണെങ്കിലും നെവിന് ജിഷിനാണ് കത്ത് കൊടുത്തത്. ജിഷിന് എവിക്റ്റഡ് എന്നായിരുന്ന കത്തില്‍ ഉണ്ടായിരുന്നത്. ഇതോടെ ജിഷിന് പുറത്തായി എന്നത് ഉറപ്പായി. ബിന്നി ഈ വാരം സേവ്ഡ് ആണെന്നും മോഹന്‍ലാല്‍ അറിയിച്ചു.
ഇത്തവണത്തെ വൈല്‍ഡ് കാര്‍ഡ് എന്ട്രികളിലെ ഒരംഗമായിരുന്നു ജിഷിന് മോഹന്‍. എന്നാല്‍ സീസണ് 7 ലെ പ്രേക്ഷകശ്രദ്ധ നേടുന്ന മുഖമായി മാറാന്‍ ചുരുങ്ങിയ ആഴ്ചകള്‍ കൊണ്ട് അദ്ദേഹത്തിന് സാധിച്ചു. ജിഷിന്റെ എവിക്ഷന് സഹമത്സരാര്‍ഥികളെ സംബന്ധിച്ച് അപ്രതീക്ഷിതവും ആയിരുന്നു