പാമ്പാടി കെ.ജി. കോളജിൽ എൻ.എസ്.എസ്.ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് നടത്തി




പാമ്പാടി: എൻ.എസ്.എസ്. ദിനത്തോടനുബന്ധിച്ച്  കെ.ജി. കോളജ് എൻ.എസ്.എസ്. യൂണിറ്റിന്റെയും, കാരിത്താസ് ഹോസ്പിറ്റലിന്റെയും, ഫെഡറൽ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി. 66 വോളണ്ടിയർമാർ രക്തദാനം നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ. റെന്നി പി. വർഗീസ്, എൻ.എസ് എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. വിൽസൺ സി. തോമസ്, നമിത ജോർജ്, ഫെഡറൽ ബാങ്ക് കോട്ടയം റീജണൽ ഹെഡ്  ജയചന്ദ്രൻ കെ.ടി., ഫെഡറൽ ബാങ്ക് പാമ്പാടി ബ്രാഞ്ച് മാനേജർ രഞ്ജിത്ത് ആർ. , കോട്ടയം റീജണൽ ഓഫീസ് അസി. മാനേജർ ആൽബിൻ ബേബി, ഡോ. പ്രിയ, വളണ്ടിയർ സെക്രട്ടറിമാരായ ഹരിശങ്കർ, അഞ്ജന, ശ്രീലക്ഷ്മി, അലൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post