ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം


ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഒറ്റപ്പാലം പാലാട്ട് റോഡിൽ കുന്നത്ത് വീട്ടിൽ കൃഷ്ണദാസ് ആണ് മരിച്ചത്. വടക്കഞ്ചേരി എസ്ബിഐ ബ്രാഞ്ചിലെ മാനേജരാണ്. കൃഷ്ണദാസിന്‍റെ കൂടെ സഞ്ചരിച്ചിരുന്നയാൾക്ക് പരിക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച വൈകിട്ട് 7.30 ഓടെ വടക്കഞ്ചേരി എച്ച്ഡിഎഫ്സി ബാങ്കിന് മുൻവശത്തായിരുന്നു അപകടം ഉണ്ടായത്. എതിർ ദിശയിൽ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന പിക്കപ്പ് വാൻ ബൈക്കിൽ ഇടിക്കുകയായിരുന്നു.

أحدث أقدم