
കണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ഉരുവച്ചാലിൽ നിന്നും രോഗിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം.
പെരളശ്ശേരിയിൽ വച്ച് ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ച ആംബുലൻസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ നാല് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. റോഡരികിൽ നിർത്തിയിട്ട കാറിലും ആംബുലൻസ് ഇടിച്ചു.