ലോട്ടറിയുടെ സമ്മാനം കുറച്ചു ,ഒരു ടിക്കറ്റിൽ 12 രൂപ ലാഭമെടുക്കുന്ന സർക്കാർ ജി എസ് ടി വർധനയുടെ പേരിൽ 3.35 രൂപ വഹിക്കാൻ തയാറല്ല ലോട്ടറി തൊഴിലാളികൾ നാളെ സെക്രട്ടേറിയറ്റിനു മുന്നിൽസത്യാഗ്രഹം നടത്തും.


കോട്ടയം : ഒരു ലോട്ടറി ടിക്കറ്റിൽ നിന്ന് 12 രൂപ ലാഭമെടുക്കുന്ന സർക്കാർ ജി എസ് ടി വർധനയുടെ പേരിൽ 3.35 രൂപ വഹിക്കാൻ തയാറല്ല: അതും പാവപ്പെട്ട വിൽപ്പനക്കാരുടെ തലയിൽ കെട്ടിവയ്ക്കുന്നു: പൊതുജനങ്ങൾക്ക് നൽകുന്ന സമ്മാനവും കുറച്ചു: പ്രതിഷേധവുമായി ലോട്ടറി തൊഴിലാളികൾ നാളെ സെക്രട്ടേറിയറ്റിനു മുന്നിൽ
   സത്യാഗ്രഹം നടത്തും. ലോട്ടറി തൊഴിലാളികളുടെ വിൽപ്പന കമ്മീഷനും സമ്മാന കമ്മീഷനും വെട്ടിക്കുറച്ചത് പിൻവലിക്കുക , 5000 ഉൾപ്പെടെ വെട്ടിക്കുറച്ച സമ്മാനങ്ങൾ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 7 രാവിലെ 10 മണി മുതലാണ് സമരം.

ഓൾ കേരള ലോട്ടറി ഏജൻ്റ് ആൻ്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലാണ് സത്യാഗ്രഹ സമരം നടത്തുന്നത്. ലോട്ടറിയുടെ ജി എസ്ടി 28% ൽ നിന്ന് 40% ആയി വർധിപ്പിച്ചതിൻ്റെ പേരിലാണ് ഇപ്പോൾ സർക്കാർ തൊഴിലാളികളുടെ കമ്മീഷൻ കുറച്ചതും പൊതുജനങ്ങൾക്കു സമ്മാനം കുറച്ചതും.



ഒരു ടിക്കറ്റിൽ 12 രൂപ ലാഭം എടുക്കുന്ന സംസ്ഥാന സർക്കാർ ജിഎസ്ടിയുടെ പേരിൽ ഇപ്പോൾ അധികമായി വരുന്ന മൂന്ന് രൂപ മുപ്പത്തഞ്ച് പൈസ സർക്കാർ വഹിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം കേരള സർക്കാർ അംഗികരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
സംസ്ഥാന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി. ‘ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് അദ്യക്ഷത വഹിക്കും. എം . വിൻസെൻ്റ് എം.എൽഎ ,ചാണ്ടി ഉമ്മൻ എം.എൽ.എ ,സി.ആർ. മഹേഷ് എം.എൽ എ തുടങ്ങിയവർ പ്രസംഗിക്കും.
Previous Post Next Post