കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണ നടപടികൾ ആരംഭിച്ചു




കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണ നടപടികൾ ആരംഭിച്ചു.സംസ്ഥാനത്ത് ഇന്ന് മുതൽ എനുമറേഷൻ ഫോമിന്റെ പ്രിന്റിംഗ് നടക്കും. എസ്‌ഐആറിനെതിരെ എതിരെ പ്രതിഷേധം ശക്തമാക്കാൻ ആണ് ബിജെപി ഇതര സംസ്ഥാനങ്ങളുടെ തീരുമാനം.

എസ്‌ഐആറിൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം അടക്കമുള്ള നടപടികളാണ് നവംബർ 3 വരെ നടക്കുക. നവംബർ 4 മുതലാണ് വീടുകൾ കയറിയുള്ള വിവരശേഖരണം. എസ്‌ഐആർ രണ്ടാം ഘട്ടം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച 12 സംസ്ഥാനങ്ങളിലെയും വോട്ടർപട്ടിക നിലവിൽ മരവിപ്പിച്ചിട്ടുണ്ട്. ബിഎൽഒമാർ വഴി ഫോമുകൾ വോട്ടർമാരിലേക്ക് എത്തിക്കും. 

കേരളത്തിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ കലക്ടർമാരുമായി ഇന്ന് ചർച്ച നടത്തും. നാളെ രാഷ്ട്രീയകക്ഷികളുമായും രത്തൻ ഖേൽകർ ചർച്ച നടത്തും. അതേസമയം, എസ്‌ഐആറിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കേരളം,ബംഗാൾ തമിഴ്‌നാട് സംസ്ഥാനങ്ങളുടെ തീരുമാനം
Previous Post Next Post