കോട്ടയം: ജില്ലയിൽ നാളെ (13/10/2025) പാമ്പാടി, കൂരോപ്പട,പുതുപ്പള്ളി, മണർകാട്,അയർക്കുന്നം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ...




പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന,കുന്നേപ്പീടിക, ഐരുമല, മാകപടി, പാമ്പാടി മാർക്കറ്റ്,മഞ്ഞാടി ടെംപിൾ എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാറാമറ്റം, മോഹം ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 02:00 വരെ വൈദ്യുതി മുടങ്ങുതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയ്യപ്പാടി ,പുതുപ്പള്ളി ടൗൺ വെസ്റ്റ് എന്നീ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.


മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുളിമൂട്, പൂപ്പട , ചെറിയാൻ ആശ്രമം, ഗുഡ്ന്യൂസ്,മരിയൻ സെൻ്റർ, മറീന റബ്ബേഴ്സ്, വരാപ്പള്ളി ട്രാൻസ്ഫോമറുകളിൽ നാളെ 9 മുതൽ 5.30 വരെയും കണിയാംകുന്ന്, ജാപ് No:2, തടത്തിമാക്കൽ, സോന , കുഴിപ്പുരയിടം, പെരുമാനൂർ കുളം ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഒറവക്കൽ മില്ല്, ഒറവക്കൽ , എട്ടുപറ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
أحدث أقدم