കോട്ടയം : എം.ജെ.എസ്.എസ്.എ കോട്ടയം ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സൺഡേസ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള നേതൃത്വ പരിശീലന ക്യാമ്പായ ' Diocesan Academy for Leadership, lntelligence and Abilities ' (DALIA) പേരൂർ കാസാ മരിയ സെൻ്ററിൽ വച്ച് നടത്തപ്പെട്ടു. യാക്കോബായ സഭ സൺഡേസ്കൂൾ കോട്ടയം ഭദ്രാസന ഡയറക്ടർ അവിനേഷ് തണ്ടാശ്ശേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം കോട്ടയം പാർലമെൻ്റ് അംഗം അഡ്വ.കെ. ഫ്രാൻസിസ് ജോർജ്ജ് M.P ഉദ്ഘാടനം ചെയ്തു.
യൂത്ത് അസോസിയേഷൻ ദേശീയ പ്രസിഡൻ്റും മുൻ ഭദ്രാസന ഡയറക്ടറുമായ റവ.ഫാ.കുര്യൻ മാത്യു വടക്കേപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. കാസാ മരിയ ഡയറക്ടർ ഫാ.ജോർജ്ജുകുട്ടി, ഭദ്രാസന സെക്രട്ടറി ജോമോൻ.കെ.ജെ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കോര.സി. കുന്നുംപുറം, എബി മാത്യു, ഹെഡ്‌മാസ്റ്റർ പ്രതിനിധി ഷിനു ചെറിയാൻ, അദ്ധ്യാപക പ്രതിനിധി സാജൻ കുര്യാക്കോസ്, കോട്ടയം ഡിസ്ട്രിക്റ്റ് ഇൻസ്പക്ടർ ജേക്കബ് ജോൺ ചെമ്പോല എന്നിവർ ആശംസകൾ അർപ്പിച്ചു.
കോട്ടയം ഭദ്രാസനത്തിലെ 67 സൺഡേസ്കൂളുകൾ ഉൾപ്പെടുന്ന 5 ഡിസ്ട്രിക്റ്റുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളാണ്
മൂന്ന് ദിവസമായി നടന്ന നേതൃത്വ പരിശീലന ക്യാമ്പിൽ പങ്കെടുത്തത്. വിവിധ സെമിനാറുകൾക്ക് ഫാ.കുര്യൻ മാത്യു വടക്കേപ്പറമ്പിൽ, ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് ട്രയിനർ റോയി മാത്യു, പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ സഞ്ചു.പി.ചെറിയാൻ എന്നിവർ നേതൃത്വം നൽകി. ബാലജനസംഖ്യം കോർഡിനേറ്റർ വിജോ വർഗീസ് ചെമ്പോല, ആഷ്മി അച്ചു ഷിനു, സോളമൻ തോമസ് എന്നിവർ ക്ലാസുകളെടുത്തു. ക്യാമ്പിൻ്റെ ഭാഗമായുള്ള സംവാദസദസ്സിൽ പുതുപ്പള്ളി നിയോജകമണ്ഡലം അംഗം അഡ്വ.ചാണ്ടി ഉമ്മൻ M.L.A പങ്കെടുത്തു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഭദ്രാസന ഡയറക്ടർ അവിനേഷ് തണ്ടാശ്ശേരിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്തംഗം റെജി.എം.ഫിലിപ്പോസ്, യൂത്ത് അസോസിയേഷൻ ദേശീയ പ്രസിഡൻ്റ് ഫാ.കുര്യൻ മാത്യു വടക്കേപ്പറമ്പിൽ, ഭദ്രാസന സെക്രട്ടറി ജോമോൻ.കെ.ജെ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ, ചർച്ചകൾ, പലതരം ഗെയിംസ് ആക്റ്റിവിറ്റീസ്, ക്യാമ്പ് ഫയർ, സംഗീത സദസ്സ് എന്നിവ കോർത്തിണക്കിയ പരിപാടികളാണ് നടന്നത്.