കുവൈത്തിലെ കൂപ്പൺ നറുക്കെടുപ്പ് തട്ടിപ്പ്: 70-ൽ അധികം പ്രതികൾ; കോടികൾ തട്ടി, അന്വേഷണം പൂർത്തിയായി


കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രമാദമായ സമ്മാന കൂപ്പൺ നറുക്കെടുപ്പ് തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയായി. കേസിൽ 70-ൽ അധികം പ്രതികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

2025 മാർച്ച് 8-ന് രജിസ്റ്റർ ചെയ്ത ഈ കേസിൽ, 2021 മുതൽ 2025 വരെയുള്ള വ്യവസായ വ്യവസായ കേന്ദ്രത്തിൻ്റെ സമ്മാന കൂപ്പൺ നറുക്കെടുപ്പുകളിൽ നടന്ന വ്യവസ്ഥാപിത കൃത്രിമങ്ങളാണ് അന്വേഷണ വിധേയമാക്കിയത്.അറ്റോർണി ജനറൽ രൂപീകരിച്ച പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് കേസിൽ അന്വേഷണം നടത്തിയത്. നടപടിക്രമങ്ങളിലെ അപാകതകൾ ചൂഷണം ചെയ്ത് വാണിജ്യ കൂപ്പൺ നറുക്കെടുപ്പ് ഫലങ്ങളിൽ നിരവധി തവണ കൃത്രിമം നടത്തി പ്രതികൾ സാമ്പത്തിക നേട്ടം കൈവരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ വർഷം ജനുവരിയിൽ സർക്കാരിൻ്റെ മേൽനോട്ടത്തിൽ നടത്തിയ 'ഹല കുവൈറ്റ്' ആഘോഷങ്ങളുടെ ഭാഗമായുള്ള സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ കൃത്രിമം കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.




أحدث أقدم