
നദിയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പത്തനംതിട്ട ആറന്മുള മാലക്കരയിൽ പമ്പാനദിയിലാണ് ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായത്. മാത്യു (34) ആണ് ഒഴുക്കിൽ പെട്ടത്. ഏഴു ദിവസം മുൻപ് പമ്പാനദിയിൽ കാണാതായ തിരുവനന്തപുരം സ്വദേശി മുഹമ്മദ് അനസ്സിനായുള്ള തിരച്ചിലിനിടെയാണ് സംഭവം.
ഇതിനിടെ മറ്റൊരാളും ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സ് സ്കൂബ ടീം തിരച്ചിൽ തുടങ്ങി. വെള്ളത്തിൻ്റെ ഒഴുക്ക് കൂടിയതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.