പറമ്പിൽ പാമ്പുണ്ടെന്ന് പറഞ്ഞ് വീടിന് പുറത്തിറക്കി.. പിന്നാലെ 82 കാരിയുടെ മാലയുംകൊണ്ട് ഓടി.. പോലീസ് അന്വേഷണം ആരംഭിച്ചു ..


വീട്ടമ്മയുടെ മാല പൊട്ടിച്ചോടി മോഷ്ടാവ്. 82 വയസ്സുള്ള ഏലിയാമ്മയുടെ മാലയാണ് യുവാവ് വീട്ടുമുറ്റത്തുവെച്ച് മോഷ്ടിച്ചത്. പറമ്പിൽ പാമ്പുണ്ടെന്ന് പറഞ്ഞാണ് മോഷ്ടാവ് വീടിനകത്തായിരുന്ന ഏലിയാമ്മയെ പുറത്തിറക്കിയത്. പറമ്പിലേക്ക് വിരൽ ചൂണ്ടിക്കാട്ടി ഏലിയാമ്മയുടെ അടുത്ത് നിന്ന ഇയാൾ ഞൊടിയിടയിൽ മാലപൊട്ടിച്ച് ഓടുകയായിരുന്നു.

കൊച്ചി കോതമംഗലത്താണ് സംഭവം നടന്നത്.ആക്രമണത്തിൽ നിലത്തുവീണ ഏലിയാമ്മയ്ക്ക് പരിക്കേറ്റു. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഏലിയാമ്മയെ ആശുപത്രിയിലെത്തിച്ചത്.

Previous Post Next Post