സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധന. പവന് ഒറ്റയടിക്ക് 920 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 92,120 രൂപയാണ്. ഗ്രാമിന് 115 രൂപയാണ് കൂടിയത്. 11,510 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.
ഇന്നലെ രണ്ട് തവണയാണ് വിലയിൽ മാറ്റമുണ്ടായത്. രാവിലെ 92,000 ത്തിലെത്തിയ പവൻ വില വൈകിട്ടോടെ 800 രൂപ കുറഞ്ഞ് 91,200 രൂപയിൽ എത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ സ്വർണവില 17ന് രേഖപ്പെടുത്തിയ റെക്കോർഡ് ഉയരമായ 97,360 രൂപയ്ക്കൊപ്പമെത്തിയിരുന്നു. തുടർന്ന് വില ഇടിയുന്നതാണ് ദൃശ്യമായത്. ഈ മാസം സ്വർണവിലയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബർ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.