കോട്ടയം : അയർക്കുന്നത്ത് കുളത്തിൽ നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. തിരുവഞ്ചൂർ മടുക്കാനിയിൽ വിജയകുമാറിൻ്റെ മകൻ വൈശാഖ് (26) ആണ് മരിച്ചത്. നരിമറ്റത്ത് ഇന്നലെഅർദ്ധരാത്രിയ്ക്ക് ശേഷം സുഹൃത്തുക്കൾക്ക് ഒപ്പം കുളത്തിൽ നീന്താൻ ഇറങ്ങിയ യുവാവാണ് മുങ്ങി മരിച്ചത്.
വൈശാഖും രണ്ട് സുഹൃത്തുക്കളും നരിമറ്റം ക്ഷേത്രത്തിന് സമീപത്തെ പാടത്ത് കുത്തിയ കുളത്തിൽ കുളിക്കാൻ ഇറങ്ങിയതതാണ്. നീന്തുകയായിരുന്ന വൈശാഖിനെ ഇടയ്ക്ക് വച്ച് വെള്ളത്തിൽ മുങ്ങി കാണാതായി. തുടർന്ന്, സുഹൃത്തുകൾ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി.
ഇവർ വിവരം അയർക്കുന്നം പൊലീസിലും ഫയർഫോഴ്സിലും അറിയിച്ചു. , ഫയർഫോഴ്സ് സംഘം നടത്തിയ തിരച്ചിലിന് ഒടുവിൽ രാത്രി രണ്ടരയോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം രാത്രി തന്നെ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി