കോട്ടയത്ത് വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത ടെമ്പോ ട്രാവലറിന് തീപിടിച്ചു; പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തിയതിനാല്‍ വൻ ദുരന്തം ഒഴിവായി.



കോട്ടയം : കോട്ടയം ഏറ്റുമാനൂരില്‍ ഓടിക്കൊണ്ടിരുന്ന ടെമ്ബോ ട്രാവലറിന് തീപിടിച്ചു. മഹാരാഷ്ട്ര സ്വദേശികളായ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത വാഹനത്തിനാണ് തീപിടിച്ചത്.

മൂന്നാറില്‍ നിന്നും ആലപ്പുഴയിലേക്കുള്ള യാത്ര മധ്യേ ഏറ്റുമാനൂർ നീണ്ടൂർ റോഡിലാണ് അപകടം.പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തിയതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.

തീ പടരും മുൻപ് യാത്രക്കാർ വാഹനത്തിന് പുറത്തേക്കിറങ്ങിയിരുന്നു.നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് തീയണച്ചു.
أحدث أقدم