കൊല്ലം ∙ നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരണം.
ആലപ്പുഴ ചമ്പക്കുളം സ്വദേശി പി.ആര്‍. ലഗേഷ് (62) ആണ് മരിച്ചത്.
അഞ്ചാലുമ്മൂട്ടില്‍ നടന്ന നാടകപ്രകടനത്തിനിടെയാണ് സംഭവം ഉണ്ടായത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് ലഗേഷ് പ്രൊഫഷണൽ നാടക രംഗത്ത് സജീവമായത്.
ഇരുപത് വർഷമായി നാടകത്തിലൂടെ പ്രേക്ഷകരുടെ മനസിലുണ്ടായിരുന്ന കലാകാരൻ ആയിരുന്നു