ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില ഉയർന്നു.






കൊച്ചി : ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില ഉയർന്നു.

പവന് 560 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു പവന് 89,160 രൂപയായി.

ഇന്നലെ പവന് 88,600 രൂപയായിരുന്നു. ഇന്നലെ രണ്ട് തവണയായി പവന് 1,800 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 70 രൂപ വർധിച്ച്‌ 11,145 രൂപയായി. ഇന്നലെ ഗ്രാമിന് 11,075 രൂപയായിരുന്നു വില. വെള്ളി ഗ്രാമിന് 160 രൂപയാണ് വില.

ഒരിടവേളക്ക് ശേഷം ഇന്നലെ സ്വര്‍ണ വില പവന് 90,000 രൂപയില്‍ താഴെ വന്നിരുന്നു. വീണ്ടും 90,000 രൂപ കടക്കുമെന്ന പ്രവണതയാണ് ഇന്നത്തെ സ്വർണ വില നിലവാരം നല്‍കുന്ന സൂചന. അതേസമയം, ഉച്ചയ്ക്ക് ശേഷം വിലയില്‍ മാറ്റമുണ്ടാകുമോയെന്നത് വ്യക്തമല്ല. ഉച്ചയ്ക്ക് ശേഷം വില മാറാൻ ഇടയുണ്ട്.
أحدث أقدم