ശബരിമല സ്വർണ്ണക്കൊള്ള…വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞതിന്റെ രേഖകൾ കണ്ടെത്തി…എസ്ഐടിക്ക് കൈമാറും…


തിരുവനന്തപുരം: ശബരിമല ശ്രീകോവിൽ സ്വർണ്ണം പൊതിഞ്ഞതിന്റെ രേഖകൾ കണ്ടെടുത്തു. തിരുവനന്തപുരം ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നാണ് രേഖകൾ കണ്ടെത്തിയത്. 1998-99 കാലഘട്ടത്തിൽ വിജയമല്യ ശബരിമല ശ്രീ കോവിൽ സ്വർണ്ണം പൊതിഞ്ഞതിന്റെ രേഖകളാണ് ദേവസ്വം ആസ്ഥാനത്ത് നിന്ന് മരാമത്ത് ചീഫ് എൻജിനീയർ ഓഫീസിലെ പഴയ ഫയലുകൾ സൂക്ഷിക്കുന്ന മുറിയിൽ നിന്നും കണ്ടെത്തിയത്.

420 പേജുകളാണ് ഇതിനുള്ളത്. സ്വിറ്റ്സർലൻഡിൽ നിന്ന് 22 കാരറ്റ് സ്വർണ്ണം ഇറക്കുമതി ചെയ്ത രേഖകളും ലഭിച്ചിട്ടുണ്ട്. ദേവസം ജീവനക്കാരെ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. രേഖകൾ ദേവസ്വം ബോർഡ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. രേഖകൾ ലഭ്യമാക്കിയില്ലെങ്കിൽ നിയമ നടപടി ഉണ്ടാകുമെന്ന് എസ്ഐടി മുന്നറിയിപ്പ് നൽകിയിരുന്നു.

أحدث أقدم