വീട് പൂട്ടി അയൽവീട്ടിലേക്ക് പോയി, തിരികെ വന്നപ്പോൾ വീട് അകത്ത് നിന്ന് പൂട്ടിയ നിലയിൽ.. പിന്നാലെ..


കണ്ണൂർ മാട്ടൂൽ സെൻട്രലിൽ വീട്ടിൽ നിന്ന് ആറര പവൻ സ്വർണ്ണവും പണവും കവർന്നതായി പരാതി. ഇന്നലെ വൈകീട്ടാണ് സംഭവം. വീട്ടുടമസ്ഥർ പുറത്തുപോയ സമയത്താണ് മോഷണം. ഇന്നലെ വൈകിട്ടാണ് വീട്ടുടമസ്ഥർ വീട് അടച്ചിട്ടതിന് ശേഷം തൊട്ടടുത്തുള്ള ഒരു വീട്ടിലേക്ക് പോയത്. തിരികെയെത്തി വീട് താക്കോൽ കൊണ്ട് തുറക്കാൻ ശ്രമിച്ചപ്പോഴാണ് അകത്ത് നിന്ന് പൂട്ടിയതായി ശ്രദ്ധയിൽപെടുന്നത്. പിന്നീട് നടത്തിയ പരിശോധനയിലാണ് വീടിന്റെ അടുക്കള വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ അകത്തെ മേശയിലും അലമാരയിലും സൂക്ഷിച്ച പണവും സ്വർണ്ണവും കവർന്നതായി കണ്ടെത്തി. വീട്ടുകാർ പുറത്ത് പോകും മുൻപ് മോഷ്ടാവ് അകത്ത് കയറിയെന്നാണ് അനുമാനം. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി. പഴയങ്ങാടി പോലീസ് അന്വേഷണം തുടരുകയാണ്.

أحدث أقدم