മലപ്പുറം ജില്ലയിൽ നിരവധി പ്രദേശങ്ങളിൽ തെരുവുനായയുടെ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിലായി കടുങ്ങാത്തുകണ്ടിൽ ആറു പേർക്ക് തെരുവു നായയുടെ കടിയേറ്റു. അഞ്ച് വിദ്യാർഥികൾക്കും ഒരു ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് കടിയേറ്റത്. ടി.സി നഗർ, നടയാൽ പറമ്പ് എന്നിവിടങ്ങളിലാണ് വ്യാഴം, വെള്ളി ദിവസങ്ങളിൽ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. കാലിനും കൈയിലും മുഖത്തും മുറിവേറ്റവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവു നായയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത്, മൃഗാശുപത്രി, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്.
രാവിലെ നടക്കാനിറങ്ങിയവർക്ക് നേരെ ആക്രമണം.. ആറു പേർക്ക്…
Deepak Toms
0
Tags
Top Stories