ദീപാവലി ഓഫർ…. മുന്നറിയിപ്പ്…

        

ദീപാവലി പോലുള്ള ആഘോഷങ്ങളുടെ ചുവടുപിടിച്ച് പ്രമുഖ ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ നിരവധി ഓഫറുകൾ നൽകാറുണ്ട്. ഈ അവസരം മുതലെടുത്താണ് തട്ടിപ്പുകാർ സാമൂഹിക മാധ്യമങ്ങൾ വഴി പരസ്യം നൽകി ഉപഭോക്താക്കളെ ആകർഷിക്കുന്നത്. പലപ്പോഴും ഇ-കോമേഴ്സ് വെബ്‌സൈറ്റുകളുടെയും ആപ്പുകളുടെയും ലോഗോ, അവരുടേതെന്ന് തോന്നിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പുകാർ പരസ്യം നൽകുന്നത്. ഒറ്റനോട്ടത്തിൽ യഥാർത്ഥ വെബ്‌സൈറ്റ് പോലെ തോന്നിക്കുന്ന ഇവ സന്ദർശിച്ച് ഓർഡർ ചെയ്താൽ പണം നഷ്ടപ്പെടാൻ സാധ്യത കൂടുതലാണെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി.

വളരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ചു മാത്രമേ അവയിലൂടെ ഓർഡർ നൽകാനും പണം കൈമാറ്റം ചെയ്യാനും ശ്രമിക്കാവൂ എന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകി. വ്യാജ വെബ്‌സൈറ്റുകൾ തിരിച്ചറിയുന്നതിന് വെബ്‌സൈറ്റ് വിലാസം സൂക്ഷ്മമായി പരിശോധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കുറിപ്പ്:

ദീപാവലി പോലുള്ള ആഘോഷങ്ങൾക്ക് ചുവടുപിടിച്ച് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ നിരവധി ഓഫറുകൾ നൽകാറുണ്ട്. ഈ അവസരം മുതലെടുത്താണ് തട്ടിപ്പുകാർ സാമൂഹ്യമാധ്യമങ്ങൾ വഴി പരസ്യം നൽകി ഉപഭോക്താക്കളെ ആകർഷിക്കുന്നത്. പലപ്പോഴും ഇ കോമേഴ്സ് വെബ്‌സൈറ്റുകളുടെയും ആപ്പുകളുടെയും ലോഗോ, അവരുടേതെന്ന് തോന്നിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പുകാർ പരസ്യം നൽകുന്നത്.

ഒറ്റനോട്ടത്തിൽ യഥാർത്ഥ വെബ്‌സൈറ്റ് പോലെ തോന്നിക്കുന്ന ഇവ സന്ദർശിച്ച് ഓർഡർ ചെയ്താൽ പണം നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. വളരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ചു മാത്രമേ അവയിലൂടെ ഓർഡർ നൽകാനും പണം കൈമാറ്റം ചെയ്യാനും ശ്രമിക്കാവൂ.

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് 1930 എന്ന നമ്പറില്‍ വിവരം അറിയിക്കണം. പണം നഷ്ടപ്പെട്ട് ഒരു മണിക്കൂറിനകം ഈ നമ്പറില്‍ വിവരം അറിയിച്ചാല്‍ നഷ്ടമായ തുക തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.
Previous Post Next Post