പിഎം ശ്രീ കരാർ ഒപ്പിട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ചു. ഇന്നലെയാണ് മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ചത്. പിഎം ശ്രീ കരാറിൽ ഒപ്പിടാൻ ഇടയായ സാഹചര്യം വിശദീകരിച്ചു. കരാറിൽ നിന്ന് പിന്നോട്ട് പോകുക പ്രയാസമാണെന്നും ഫണ്ട് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാക്കി കാര്യങ്ങൾ ചർച്ച ചെയ്യാമെന്നും കടുത്ത തീരുമാനത്തിലേക്ക് പോകരുതെന്നും മുഖ്യമന്ത്രി ബിനോയിയെ അറിയിച്ചു
മുഖ്യമന്ത്രിയോട് പാർട്ടിയുടെ എതിർപ്പ് അതേരീതിയിൽ ബിനോയ് അറിയിച്ചതായാണ് വിവരം. കാബിനറ്റിൽ ചർച്ച ചെയ്യാതെ എംഒയു ഒപ്പിട്ടത് ശരിയായില്ലെന്നും പിഎംശ്രീ പദ്ധതിയെ എൽഡിഎഫ് ഒരുപോലെ എതിർത്തതാണെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.