സ്വർണത്തിൽ ആശ്വാസം; പൊന്നിന്‍റെ വിലയിടിഞ്ഞു...ഇന്നത്തെ വില…




കൊച്ചി : സ്വർണവിലയിൽ ആശ്വാസം. കുതിച്ചു കയറിയ സ്വർണം കിതച്ചു നിന്നതോടെ വിലയിൽ വൻ ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 105 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവന് 840 രൂപ കുറഞ്ഞിട്ടുണ്ട്. ഇതോടെ പവന് 91,280 രൂപയായി കുറഞ്ഞു. 92,120 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ലോകവിപണിയിൽ പൊന്നിന്‍റെ വിലയിൽ ഇടിവ് വന്നതാണ് ഇന്ത്യയിലും വില കുറയാൻ കാരണമായത്.

സ്വര്‍ണവില ഇനിയും കുറയുമെന്നാണ് സാധാരണക്കാരുടെ പ്രതീക്ഷ. വിവാഹപ്പാർട്ടിക്കാർക്ക് അടക്കം കനത്ത അടിയായിരുന്നു ഒരു ലക്ഷം ലാക്കാക്കിയുള്ള പൊന്നിന്‍റെ കുതിപ്പ്. രൂപക്കെതിരെ ഡോളർ മൂല്യമുയർന്നതും യുഎസ് – ചൈന വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നതും സ്വർണവിലയിൽ അനുകൂല സാഹചര്യം ഒരുക്കുന്നുണ്ട്. അതേസമയം, ഒരു ദിവസം തന്നെ രണ്ട് തവണ വിലയിൽ മാറ്റം വരുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ആശങ്ക പൂർണമായും ഒ‍ഴിഞ്ഞിട്ടില്ല.
Previous Post Next Post