അമ്മയെ ഒപ്പം നിർത്താനാകില്ലെന്ന് ഭർത്താവിനോട് ഭാര്യ... വഴക്ക്... പിന്നാലെ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച് യുവാവ്…




ഫ്ലാറ്റിന്റെ 15-ാം നിലയിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി.ഭാര്യയുമായുള്ള തർക്കത്തെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയത്.ഫരീദാബാദിലെ റേഡിയോതെറാപിസ്റ്റായ യോഗേഷ് കുമാർ എന്നയാളാണ് മരിച്ചത്.കുടുംബത്തോടൊപ്പം താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്നും ചാടിയാണ് ഇയാൾ ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു. യോഗേഷ് കുമാറിന്റെ അമ്മയെ കൂടെ താമസിപ്പിക്കാൻ ഭാര്യക്കും ബന്ധുക്കൾക്കും താൽപര്യമില്ലായിരുന്നുവെന്നും ഇതിന്റെ പേരിൽ വഴക്കുണ്ടായിരുന്നുവെന്നും ഇവർ ഉപദ്രവിച്ചിരുന്നുവെന്ന് കാണിച്ച് യോഗേഷിന്റെ അമ്മാവൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

യോഗേഷിന്റെ ഭാര്യ നേഹ റാവത്ത്, ഭാര്യയുടെ മാതാപിതാക്കൾ, രണ്ട് സഹോദരന്മാർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ഭൂപാനി പോലീസ് സ്റ്റേഷനിൽ ആത്മഹത്യാപ്രേരണക്ക് കേസെടുത്തു.മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ യോഗേഷ് കുമാർ ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയിൽ റേഡിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഒമ്പത് വർഷം മുമ്പാണ് ഇദ്ദേഹം നേഹ റാവത്തിനെ വിവാഹം ചെയ്തത്. ഇവർക്ക് ആറ് വയസ്സുള്ള ഒരു കുട്ടിയുണ്ട്
أحدث أقدم