പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ പെടുത്തി അനുവദിച്ച ഓപ്പൺ ജിം നിർമ്മാണ ഉദ്ഘാടനം നടത്തി


സൗത്ത് പാമ്പാടി:  പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ പെടുത്തി അനുവദിച്ച ഓപ്പൺ ജിമ്മിന്റെ നിർമ്മാണ ഉദ്ഘാടനം പാമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വി എം പ്രദീപ് നിർവഹിച്ചു.

 ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എം മാത്യു അധ്യക്ഷനായി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ കെ തങ്കപ്പൻ, സുനിത ദീപു, സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് ജോജോ സാമുവൽ,മുൻ പഞ്ചായത്ത് അംഗം പി എം വർഗീസ്, എ ഐ ജോൺ, ബോസ് രാജു, കെ എ വർഗീസ് എന്നിവർ സംസാരിച്ചു.
 സൗത്ത് പാമ്പാടി സഹൃദയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സഹൃദയ സ്റ്റേഡിയത്തിലാണ് ഓപ്പൺ ജിം  സ്ഥാപിക്കുന്നത്.
 സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ സമൂഹത്തിലെ മുഴുവൻ ആളുകൾക്കും പ്രയോജനം കിട്ടത്തക്ക രീതിയിൽ സൗജന്യമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്
أحدث أقدم