
പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പുകയുന്നതിനിടെ വ്യാഴാഴ്ച ചേരാന്‍ നിശ്ചയിച്ചിരുന്ന കെപിസിസി യോഗം മാറ്റി. പുതിയ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ യോഗമാണ് മാറ്റിവെച്ചത്.യോഗത്തിന് മുന്‍പ് ഭാരവാഹികള്‍ക്ക് ചുമതല വിഭജിച്ച് നല്‍കാനുള്ള ആലോചന നടന്നിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതിന് പിന്നാലെയാണ് യോഗം മാറ്റിവെച്ചത്.
അതേസമയം, മുതിര്‍ന്ന നേതാക്കളുടെ അസൗകര്യം കാരണമാണ് യോഗം മാറ്റിയതെന്നാണ് കെപിസിസിയുടെ വിശദീകരണം.കെപിസിസി പ്രസിഡന്റുമാരെ നിയോഗിക്കാത്തതില്‍ വിഷമമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു. തൃപ്തികരമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്ത എട്ട് പ്രസിഡന്റുമാരെ മാറ്റണമെന്നും അദ്ദേഹം ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടിരുന്നു.