പാലക്കാട്‌ രാസവസ്തു നിറച്ച് വന്ന ടാങ്കർ ലോറി മറിഞ്ഞ് അപകടം; ജാഗ്രതാ നിർദ്ദേശം


പാലക്കാട്‌ ടാങ്കർ ലോറി മറിഞ്ഞ് അപകടം. ഇന്ന് രാവിലെയായിരുന്നു സംഭവം. രാസവസ്തു നിറച്ച് വന്ന ലോറിയാണ് മറിഞ്ഞത്. പാലക്കാട് കുത്തനൂരിൽ തോലന്നൂർ പൂളക്കപ്പറമ്പിലാണ് ലോറി മറിഞ്ഞത്. അപകടത്തിൽ ആളപായമില്ല. പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി. ലോറിയുടെ പരിസരത്തേക്ക് കുട്ടികളടക്കം പോകരുതെന്ന് നിർദ്ദേശം ഉണ്ട്. എറണാകുളത്ത് നിന്ന് തമിഴ് നാട്ടിലേക്ക് പോകുകയായിരുന്നു ലോറി. ലോറിയിൽ രാസവസ്തുവായ ടോലുയിൻ ആണെന്നാണ് പുറത്ത് വരുന്ന വിവരം. നേരിയ ചോർച്ച അനുഭവപ്പെട്ടതോടെയാണ് പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നല്‍കിയത്. അരകിലോമീറ്റർ ചുറ്റളവിലുള്ളവർക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആശങ്കപ്പെടേണ്ടതില്ലെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ടാങ്കർ നീക്കാനുള്ള നടപടികള്‍ അഗ്നിരക്ഷാസേന തുടങ്ങിയിട്ടുണ്ട്. പ്രദേശത്ത് ജാഗ്രത തുടരുകയാണ്. പ്രശ്‍നങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

أحدث أقدم