പുറത്ത് കാൽപെരുമാറ്റം കേട്ട് നോക്കി.. കമ്മൽ വലിച്ചുപൊട്ടിക്കാൻ ശ്രമം.. വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച് മോഷ്ടാവ്…


സ്വർണ്ണം മോഷ്ടിക്കാനുള്ള ശ്രമത്തിൽ സ്ത്രീയെ വെട്ടി പരിക്കേൽപ്പിച്ചു. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ.അട്ടപ്പാടി പാക്കുളം സ്വദേശി ജാനു(62) വിനാണ് വേട്ടേറ്റത്. ജാനുവിന്റെ കൈവിരൽ അറ്റനിലയിലാണ്. താമസിക്കുന്ന ഷെഡ്ഡിന് പുറത്ത് കാൽപെരുമാറ്റം കേട്ടപ്പോൾ വാതിൽ തുറന്ന ജാനുവിനെ പുറത്തേക്ക് വലിച്ചിട്ട് മോഷ്ടാവ് ആക്രമിക്കുകയായിരുന്നു. കഴുത്തിൽ സ്വർണ്ണം പരതി നോക്കിയ മോഷ്ടാവ് കാതിലെ കമ്മൽ വലിച്ച് പൊട്ടിക്കാൻ ശ്രമിച്ചു.

ഇതു തടഞ്ഞ ജാനുവിനെ മാരാകായുധമുപയോഗിച്ച് വെട്ടി പരിക്കേൽപിക്കുകയായിരുന്നു. ജാനുവിൻ്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽക്കാരാണ് ജാനുവിനെ ആശുപത്രിയിലെത്തിച്ചത്. വെട്ടേറ്റ ജാനു ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Previous Post Next Post