ഉത്തരേന്ത്യ സ്നേഹം പങ്കിടുന്നത് മധുരം വിളമ്പിയാണ്. നാവിൽ കൊതിയൂറുന്ന പലതരം വിഭവങ്ങൾ ആഘോഷങ്ങളിൽ പ്രധാനിയാണ്. ചോട്ടീ ദീവാലിക്ക് ശേഷം, ഇന്ന് മുതൽ നാല് ദിവസം നീളുന്നതാണ് ആഘോഷം.ഇളം തണുപ്പിലേക്ക് ഉത്തരേന്ത്യ കടക്കുമ്പോഴും ബംഗാളി മാർക്കറ്റിലെ ആഘോഷങ്ങളുടെ ചൂട് കൂടുകയാണ്. കാജു കദലി, ഗുലാബ് ജാമുൻ, പലതരം ഭർഫികൾ, ലഡു രസഗുള അങ്ങനെ നീളുന്നു വെറൈറ്റികൾ.വീടുകളും റോഡുകളും എല്ലാം അലങ്കാരദീപങ്ങളിൽ തിളങ്ങുകയാണ്.