1990ല്‍ ഈ വിഗ്രഹം മോഷണം പോയിരുന്നു. വിഗ്രഹവുമായി പോകുന്ന മോഷ്ടാവിനെ അതുവഴി വന്ന ബസ് ഡ്രൈവര്‍ കണ്ടു. ഇതോടെ വിഗ്രഹം ഡ്രൈവര്‍ക്ക് നേരെ വലിച്ചെറിഞ്ഞ് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തൊണ്ടി മുതലായ വിഗ്രഹം കോടതിയിലായതോടെ ക്ഷേത്രത്തില്‍ പുതിയ വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു. കേസ് നടപടികള്‍ പൂര്‍ത്തിയായി രണ്ടു മൂന്നു കൊല്ലം കഴിഞ്ഞ് കിട്ടിയ വിഗ്രഹം സ്റ്റോര്‍ റൂമിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ കണ്ടെത്തിയ വിഗ്രഹം ഒരേ പീഠത്തില്‍ മുത്തപ്പന്റെ വലതുവശത്ത് പ്രതിഷ്ഠിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.