ച്യൂയിങ് ഗം തൊണ്ടയില്‍ കുടുങ്ങിയാല്‍ എന്ത് ചെയ്യണം എന്ന് നോക്കാം..
ച്യൂയിങ് ഗം തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യതകള്‍ കുറവാണെങ്കിലും കുടുങ്ങിയാല്‍ വലിയ അപകടത്തിലേക്ക് നയിക്കാം. അതിനാല്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഒരു ജീവന് രക്ഷാ വിദ്യയാണ് ഹൈംലിച് മാനുവര്‍. ഒരാളുടെ തൊണ്ടയില്‍ ഇത്തരത്തില്‍ ച്യൂയിങ് ഗം കടുങ്ങി ശ്വാസംമുട്ടല്‍ ഉണ്ടാകുകയാണെങ്കില്‍, അവര്‍ക്ക് സംസാരിക്കാനോ, ചുമക്കാനോ, ശ്വാസമെടുക്കാനോ കഴിയുന്നില്ലെങ്കില്‍ മാത്രമേ ഈ രീതി ഉപയോഗിക്കാവൂ.
മാനുവര്‍ ചെയ്യേണ്ടത് എങ്ങനെയാണെന്ന് ചുരുക്കി പറയാം. വ്യക്തി അബോധാവസ്ഥയില്‍ ആണെങ്കിലും ചെയ്യരുത്.
തൊണ്ടയില്‍ വസ്തു / ഭക്ഷണം കുടുങ്ങിയ ആളുടെ പുറകില്‍ പോയി നില്ക്കുക. രോഗിയുടെ ശരീരത്തിന് ചുറ്റും നിങ്ങളുടെ കൈകള്‍ കോര്‍ത്ത് പിടിക്കുക.കൈകളുടെ സ്ഥാനം – ഒരു കൈകൊണ്ട് ഒരു മുഷ്ടി ചുരുട്ടുക. ഈ മുഷ്ടി വയറിന്റെ മുകള്‍ഭാഗത്ത്, പൊക്കിളിന് മുകളിലും വാരിയെല്ലിന് താഴെയുമായി വെക്കുക. മറ്റേ കൈകൊണ്ട് ഈ മുഷ്ടി മുറുകെ പിടിക്കുക.
തള്ളല്‍: മുഷ്ടി ഉപയോഗിച്ച് വയറിന് ഉള്ളിലേക്ക്, അകത്തേക്കും മുകളിലേക്കും ശക്തിയായി തള്ളുക. ഒരു ‘ഖ’ ആകൃതിയില്‍ ഉള്ള തള്ളലാണ് വേണ്ടത്.ഈ തള്ളല്‍ 5 തവണ ആവര്‍ത്തിക്കുക. കുടുങ്ങിയ ച്യൂയിങ് ഗം പുറത്തേക്ക് വന്നാലോ, അല്ലെങ്കില്‍ ആ വ്യക്തിക്ക് സംസാരിക്കാനോ, ചുമക്കാനോ, ശ്വാസമെടുക്കാനോ കഴിഞ്ഞാലോ ഈ പ്രക്രിയ നിര്‍ത്താം. ഈ ശ്രമങ്ങള്‍ക്കൊന്നും ഫലം കണ്ടില്ലെങ്കില്‍, ഉടന്‍ തന്നെ വൈദ്യസഹായം തേടണം.