മദ്യലഹരിയില്‍ ഒരു വയസുകാരനെ കുത്തിക്കൊലപ്പെടുത്തി പിതാവ്.



മദ്യലഹരിയില്‍ ഒരു വയസുകാരനെ കുത്തിക്കൊലപ്പെടുത്തി പിതാവ്. ഉത്തര്‍പ്രദേശിലെ സുരെമന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. കിനു എന്ന ഒരു വയസുകാരനാണ് കൊല്ലപ്പെട്ടത്. ഭാര്യയുടെ പരാതിയില്‍ രൂപേഷ് തീവാരിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

കുട്ടിയുടെ അമ്മയും മുത്തശ്ശനും വീട്ടിലില്ലാത്ത സമയത്താണ് പ്രതി കൃത്യം നടത്തിയത്. മദ്യ ലഹരിയിലായിരുന്ന രൂപേഷ് യുവതിയെ ആക്രമിക്കുകയും പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇരുവരും മറ്റൊരു വീട്ടിലേക്ക് ഓടിപ്പോയി. ഈ സമയത്താണ് പ്രതി കുഞ്ഞിനെ ആക്രമിച്ചത്.

രൂപേഷ് മകന്റെ താടിയെല്ലില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. യുവതി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പരുക്കേറ്റ നിലയില്‍ കുഞ്ഞിനെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രൂപേഷ് സ്ഥിരം മദ്യപാനിയാണെന്നും മര്‍ദിക്കാറുണ്ടെന്നും യുവതി പൊലീസില്‍ മൊഴി നല്‍കി
Previous Post Next Post