അന്യായമായി സംഘം ചേർന്നതിനും അതിക്രമിച്ച് കയറിയതിനുമാണ് കേസ്. സംഘം സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തെന്നും FIR ൽ. ചൊവ്വാഴ്ച വൈകിട്ടാണ് സംഘം അനുമതിയില്ലാതെ സ്റ്റേഡിയത്തിൽ പ്രവേശിച്ചത്.
കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറിയെന്നാരോപിച്ച് ഡിസിസി പ്രസിഡൻറിനെതിരെ പരാതിയുമായി ജിസിഡിഎ. ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസും പാർട്ടി പ്രവർത്തകരും അതിക്രമിച്ചുകയറിയെ ന്നാണ് പരാതി. മാധ്യമ പ്രവർത്തകർ ക്കെതിരെയും ജിസിഡിഎ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.