തിരുവനന്തപുരത്ത് അമ്മയെ മകന്‍ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്…




തിരുവനന്തപുരം : അമ്മയെ മകന്‍ കൊലപ്പെടുത്തിയത് അതി ക്രൂരമായി. ആദ്യം കൈഞരമ്പ് മുറിക്കുകയും അതിന് ശേഷം കഴുത്തറക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം അമ്മയുടെ മൃതദേഹം മദ്യം ഒഴിച്ച് കത്തിക്കാനും ഇയാള്‍ ശ്രമം നടത്തി.മദ്യത്തിന് അടിമയായിരുന്നു അജയകുമാര്‍. ഇന്നലെ രാത്രി പതിനൊന്ന് മണിക്കായിരുന്നു നേമം കല്ലിയൂരില്‍ അതിദാരുണമായ കൊലപാതകം നടന്നത്. മുന്‍ സൈനികന്‍ കൂടിയായ അജയകുമാറാണ് അമ്മ വിജയകുമാരിയെ കൊലപ്പെടുത്തിയത്.

മദ്യമുക്തി കേന്ദ്രത്തില്‍ ഇയാളെ പലതവണകളിലായി പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇയാള്‍ മദ്യപാനം തുടര്‍ന്നു. മദ്യപാനത്തെ ചൊല്ലി അജയകുമാറും വിജയകുമാരിയും തമ്മില്‍ സ്ഥിരം തര്‍ക്കമുണ്ടായിരുന്നു. ഇത്തരത്തിലുള്ള തര്‍ക്കമാണ് അരുംകൊലയില്‍ കലാശിച്ചത്. ഇന്നലെ രാത്രി അജയകുമാര്‍ ഒരു കുപ്പി മദ്യം കുടിച്ച് തീര്‍ത്തിരുന്നു. മറ്റൊരു കുപ്പി കൂടി കുടിക്കാന്‍ തുടങ്ങിയതോടെ വിജയകുമാരി തടഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും അജയകുമാര്‍ വിജയകുമാരിയെ ആക്രമിക്കാന്‍ തുനിയുകയും ചെയ്തു. ഭയന്ന വിജയകുമാരി വീട്ടില്‍ നിന്ന് ഇറങ്ങിയോടി. കിണറിന്റെ ഭാഗത്തുവെച്ചാണ് ആക്രമിച്ചത്.
Previous Post Next Post