പള്ളിക്കത്തോട്ടിൽ കലുങ്കു സഭയ്ക്കൊത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷ ഭീഷണി ഉയർത്തിയ സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് ബിജെപി നേതാവ് എൻ.ഹരി


കോട്ടയം : പള്ളിക്കത്തോട്ടിൽ കലുങ്കു സഭയ്ക്കൊ
ത്തിയ  കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷ ഭീഷണി ഉയർത്തിയ  സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് ബിജെപി നേതാവ് എൻ.ഹരി ആവശ്യപ്പെട്ടു.ബിജെപി ഇത് സംബന്ധിച്ച് പരാതി പോലീസിന് നൽകിയിട്ടുണ്ട്. നീതിയുക്തമായ അന്വേഷണമാണ് ഇക്കാര്യത്തിൽ വേണ്ടത്

വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചത്.നേരത്തെ തന്നെ ഉന്നത പോലീസ് അധികാരികളോട് ഇക്കാര്യം ധരിപ്പിച്ചിരുന്നതാണ്.

കലുങ്ക് സഭയ്ക്ക് എത്തിയ കേന്ദ്രമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ഒരാൾ എടുത്തുചാടുകയായിരുന്നു. .ഇതിൻറെ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പിനും പോലീസ് ഉദ്യോഗസ്ഥർക്കുമാണ്. അതിനാൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം.
ഒന്നരമണിക്കൂർ നീണ്ട സഭയിലോ ഹെൽപ്പ് ലെസ്കിലോ പരാതി നൽകാതെ വാഹനം തടഞ്ഞുനിർത്തി അതിനു ശ്രമിച്ചു എന്നത് വിശ്വസിക്കാനാവുന്നില്ല എന്നും പാമ്പാടിക്കാരൻ ന്യൂസിനോട് 
എൻ ഹരി പറഞ്ഞു
أحدث أقدم