സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ സർക്കാർ ആലോചന. 200 രൂപ കൂട്ടാനുള്ള നിർദ്ദേശം ധനവകുപ്പിൻ്റെ പരിഗണനയിലാണ്. നിലവിൽ 1600 രൂപയാണ് പെൻഷനായി നൽകുന്നത്. എന്നാൽ 200 രൂപ കൂട്ടുന്നതോടെ 1800 രൂപയാകും. തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് വന്നേക്കുമെന്നാണ് വിവരം.