കിണറ്റിൽ വീണ പൂച്ചയെ രക്ഷപെടുത്തി, പുറത്തേക്കിറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി കിണറ്റിലേക്ക്...യുവാവിന് രക്ഷകരായത്...




കണ്ണൂർ : പൂച്ചയെ രക്ഷിക്കുന്നതിനിടെ കിണറ്റിൽ വീണ യുവാവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. കണ്ണൂർ ഉളിക്കൽ മണിക്കടവിലാണ് സംഭവം. മണിക്കടവ് സ്വദേശി ജിബിൻ ആണ് കിണറ്റിൽ വീണത്. 

പൂച്ചയെ രക്ഷപ്പെടുത്തി പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. ഇരിട്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘമാണ് ജിബിനെ പുറത്തെടുത്തത്
Previous Post Next Post