അടിമാലിയിലെ മണ്ണിടിച്ചിലിൽ കൈകഴുകി ദേശീയ പാത അതോറിറ്റി. അപകടമുണ്ടായ സ്ഥലത്ത് ദേശീയ പാതയുമായി ബന്ധപ്പെട്ട് ഒരു നിർമ്മാണവും നടന്നിട്ടില്ലെന്നാണ് എൻഎച്ച്എഐയുടെ വിശദീകരണം. ദേശീയപാത 85 ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായ അശാസ്ത്രീയ മണ്ണെടുപ്പാണ് അപകടത്തിന് കാരണമെന്ന ആരോപണം നിലനിൽക്കവെയാണ് എൻഎച്ച്എഐയുടെ വിശദീകരണം.

അപകടത്തിൽ മരിച്ച ബിജുവും ഭാര്യ സന്ധ്യയും വ്യക്തിപരമായ ആവശ്യത്തിനായി വീട്ടിൽ എത്തിയപ്പോഴാണ് മണ്ണിടിച്ചിലുണ്ടായതെന്നും മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നതായും ദേശീയ പാത അതോറിറ്റി അറിയിച്ചു.