
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വർണ്ണം പിടികൂടി. യാത്രക്കാരൻ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടിയുടെ സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. മലപ്പുറം നടുവട്ടം സ്വദേശി നൗഫൽ എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച രണ്ടു പൊതികളാണ് കണ്ടെടുത്തത്. ഈ സ്വർണ്ണ മിശ്രിതത്തിൽ നിന്ന് 890.35 ഗ്രാം സ്വർണം ലഭിച്ചു. ഇതിന് വിപണിയിൽ നിലവില്‍ 1.04 കോടി രൂപ വിലവരും