പണ്ട് ഫിലിം പെട്ടികളിൽ റീലുകളായി എത്തിയിരുന്ന സിനിമയുടെ കാലം കഴിഞ്ഞു ഇന്ന് നമ്മൾ തിയേറ്ററിൽ കാണുന്ന സിനിമകളുടെ ആധുനിക സാങ്കേതിക വിദ്യയെക്കുറിച്ച് വിശദമായി അറിയാം


കോട്ടയം : പണ്ട് ഫിലിം പെട്ടികളിൽ റീലുകളായി ബസ്സിൻ്റെ മുകളിലും ഉള്ളിലും തകരപ്പെട്ടിയിൽ സിനിമ എത്തിയിരുന്ന കാലം കഴിഞ്ഞു ,13 അല്ലെങ്കിൽ 16 റീലുകൾ  (വലിയ വൃത്താകൃതിയിൽ ഉള്ള ഫിലിം റോളുകൾ ) ആയി ആയിരുന്നു ഫിലിം പെട്ടിയിൽ  ഫിലിം വന്നിരുന്നത് ഇത് പടുകൂറ്റൻ  പ്രൊജെക്ടറിൽ ലോഡ് ചെയ്ത് കാർബൺ ദണ്ഡുകൾ വൈദ്യുതിയുടെ സഹായത്താൽ ചേർത്ത് വച്ച് കത്തിച്ച് ഉണ്ടാക്കുന്ന പ്രകാശം വലിയ ലെൻസിലൂടെ കടത്തിവിട്ടായിരുന്നു പഴയ സിനിമാ പ്രദർശനം 
പക്ഷെ കാലം മാറി ഇന്ന് നമ്മൾ തിയേറ്ററിൽ കാണുന്ന ഓരോ സിനിമയും സ്ക്രീനിൽ എത്തുന്നത് ഒരു ഡിജിറ്റൽ ഡെലിവറി process വഴിയാണ്.  ഇപ്പോൾ സിനിമകൾ Qube Digital Cinema അല്ലെങ്കിൽ UFO Moviez പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ ഡിജിറ്റൽ ഫോർമാറ്റിൽ എൻക്രിപ്റ്റ് ചെയ്ത നിലയിലാണ് തിയേറ്ററുകളിൽ എത്തുന്നത്.

സിനിമ പൂർത്തിയാക്കിയ ശേഷം നിർമ്മാതാക്കൾ അത് ഡിജിറ്റൽ മാസ്റ്റർ ഫയൽ ആയി Qube/UFO-ക്ക് കൈമാറും. ഇവിടെയാണ് സിനിമയെ JPEG2000 പോലുള്ള ഉയർന്ന ഗുണമേന്മയുള്ള വീഡിയോ ഫോർമാറ്റിൽencode ചെയ്ത്, DCP (Digital Cinema Package) ആയി മാറ്റുന്നത്.

ഈ DCP-യിൽ സിനിമയുടെ വീഡിയോ, ഓഡിയോ, സബ്ടൈറ്റിലുകൾ, കളർ സ്പെസിഫിക്കേഷൻ, ഫ്രെയിം റേറ്റ്, റെസല്യൂഷൻ തുടങ്ങിയ എല്ലാ മെറ്റാഡേറ്റകളും ഉണ്ടായിരിക്കും. സാധാരണയായി 2K (2048x1080) അല്ലെങ്കിൽ 4K (4096x2160) റെസല്യൂഷനിലാണ് encode ചെയ്യുന്നത്. സിനിമയുടെ ശബ്ദം 5.1, 7.1, Dolby Atmos തുടങ്ങിയ മൾട്ടിചാനൽ ഫോർമാറ്റുകളിൽ വേർതിരിച്ചും encode ചെയ്യും.

സിനിമ encode ചെയ്ത ശേഷം അത് എൻക്രിപ്ഷൻ വഴി കൂടുതൽ സുരക്ഷിതമായും. Piracy ഒഴിവാക്കാനാണ് ഇത് ചെയ്യുന്നത്. സിനിമയുടെ DCP, AES 128-bit പോലെയുള്ള ശക്തമായ എൻക്രിപ്ഷൻ കൊണ്ട് lock ചെയ്ത് സൂക്ഷിക്കും. അതായത്, സിനിമയുടെ digital copy physically server-ൽ ഉണ്ടായാലും, അത് play ചെയ്യാൻ ആർക്കും സാധിക്കില്ല. അത് ചെയ്യാൻ വേണ്ടി password എന്നൊക്കെ പറയാവുന്ന ഒരു പ്രത്യേക ഡിജിറ്റൽ കീ വേണം. അതാണ് KDM, അല്ലെങ്കിൽ Key Delivery Message. KDM basically ഒരു ഡിജിറ്റൽ key പോലെ പ്രവർത്തിക്കും.

സിനിമ encode ചെയ്തപ്പോൾ create ചെയ്ത എൻക്രിപ്ഷൻ key, production company-ൽ നിന്ന് Qube/UFO മുഖേന തിയേറ്ററിന്റെ server-ലേക്ക് അയയ്ക്കും. ഓരോ KDM-ഉം വളരെ specific ആയിരിക്കും. അതിൽ പറയുന്നത്, ഏത് തീയേറ്ററിന്റെ ഏത് സർവറിലാണ് സിനിമ play ചെയ്യേണ്ടത്, ഏത് തീയതിയിൽ മുതൽ ഏത് തീയതി വരെയാണ് ഇത് ഉപയോഗിക്കാൻ കഴിയുന്നത്, ദിവസത്തിൽ ഏത് സമയത്താണ് ഷോ അനുവദിച്ചിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ്. KDM-ൽ നൽകിയിരിക്കുന്ന സമയപരിധി കഴിഞ്ഞാൽ, സിനിമ സർവറിൽ physically ഉണ്ടെങ്കിലും, അത് play ചെയ്യാൻ കഴിയില്ല.
ഇപ്പോൾ, സിനിമ theatres-ലേക്ക് എത്തിക്കുന്നത് പ്രധാനമായും രണ്ട് വഴികളിലാണ്. ഒന്നാമത്, സാറ്റലൈറ്റ് മുഖേനയും (സിനിമ encode ചെയ്ത DCP secure satellite link വഴി തിയേറ്ററിലെ server-ലേക്ക് നേരിട്ട് ഡൗൺലോഡ് ചെയ്യാം). രണ്ടാമത്, ഹാർഡ് ഡിസ്ക് മുഖേനയും (secure hard disk / CRU drive വഴി സിനിമ തീയറ്ററിൽ എത്തിക്കും. തുടർന്ന് projection server-ലേക്ക് ലോഡ് ചെയ്യും)
സിനിമ തിയറ്ററിലെ സർവറിൽ എത്തിയാൽ, projection നടത്താൻ cinema hall-ലുള്ള ഡിജിറ്റൽ സിനിമ സെർവർ (Christie പോലുള്ളവ) KDM സ്വീകരിക്കും. സർവറിൽ KDM load ചെയ്താൽ മാത്രമേ സിനിമ decrypt ചെയ്ത് പ്രൊജക്ടറിൽ play ചെയ്യാൻ സാധിക്കൂ. പ്രൊജക്ടർ സാധാരണയായി 2K/4K resolution-ൽ പ്രവർത്തിക്കുന്ന Christie, Barco, Sony പോലുള്ള ഡിജിറ്റൽ cinema projectors ആയിരിക്കും.

ഇതാണ് സിനിമയെ തിയേറ്ററിൽ എത്തിക്കുന്ന process ൻ്റെ ഒരു basic രൂപം. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ ഒരേസമയം ആയിരക്കണക്കിന് തിയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യാം എന്നതും ഒപ്പം പൈറസി തടയാം എന്നതുമാണ് ഏറ്റവും വലിയ ഗുണം.
Previous Post Next Post