
പോളിടെക്‌നിക് യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ കെ കെ ശൈലജ എംഎൽഎയ്‌ക്കെതിരെ കെഎസ്‌യുവിന്റെ ബാനർ. മട്ടന്നൂർ പോളി ടെക്‌നിക്കിലാണ് സംഭവം. തെരഞ്ഞെടുപ്പിൽ യുഡിഎസ്എഫായിരുന്നു വിജയിച്ചത്. ഇതിന് പിന്നാലെയാണ് ‘ഹേ ശൈ ലജ്ജേ നിങ്ങൾക്കെതിരെ ഈ വിധി’ എന്നെഴുതിയ ബാനർ കെഎസ്‌യു പ്രവർത്തകർ ഉയർത്തിയത്.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെതിരെ എംഎസ്എഫ് പ്രവർത്തകരും ബാനർ ഉയർത്തി പ്രതിഷേധിച്ചു. മലപ്പുറം എസ്എസ്എം പോളിടെക്‌നിക്കിലായിരുന്നു സംഭവം. ‘സഞ്ചീവാ നിന്റെ കൊണയടി അങ്ങ് തീർത്തിട്ടുണ്ട്’ എന്നെഴുതിയ ബാനറാണ് എംഎസ്എഫ് പ്രവർത്തകർ ഉയർത്തിയത്. ബാനർ അരാഷ്ട്രീയവും അപക്വവുമെന്ന് എസ്എഫ്‌ഐ പ്രതികരിച്ചു. 56 പോളികളിൽ 46 ഇടത്ത് വിജയം സ്വന്തമാക്കിയെന്നും എസ്എഫ്‌ഐ പറഞ്ഞു.