തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നടൻ ജയറാമിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. എത്ര നിഷ്കളങ്കമായി ഭക്തിയുടെ പേരിൽ ആണെന്ന് പറഞ്ഞാലും ജയറാമിൻ്റെ നിലപാട് അംഗീകരിക്കാൻ ആകില്ലെന്നാണ് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീർ അഭിപ്രായപ്പെട്ടത്. ശബരിമലയിലെ സ്വർണ്ണവാതിൽ വീട്ടിൽ കൊണ്ട് വന്നപ്പോൾ അക്കാര്യം ജയറാം അധികാരികളെ അറിയിക്കണമായിരുന്നു എന്നും യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ പറഞ്ഞു. എന്നാൽ ജയറാമിന്റെ ഭാഗത്ത് നിന്നും അങ്ങനെയൊരു നടപടി ഉണ്ടായില്ല. ജയറാമിനെ പോലെ ഉത്തരവാദപ്പെട്ട ഒരു നടന് എങ്ങനെയാണ് ശബരിമല വിഷയത്തിൽ ഇത്ര നിസ്സാരമായി കാര്യങ്ങൾ കാണാൻ കഴിയുന്നതെന്നും നേമം ഷജീർ ചോദിച്ചു.
ശബരിമല സ്വർണപ്പാളി വിവാദം….ജയറാമിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്….
Deepak Toms
0
Tags
Top Stories