ആളൊഴിഞ്ഞ വീടിന് സമീപം സ്കൂട്ടർ.. കിണറ്റിൽ മധ്യവയസ്കന്റെ മൃതദേഹം, ആദ്യം കണ്ടത്….


കൊല്ലം കണ്ണനല്ലൂരിൽ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. മയ്യനാട് താന്നി സ്വദേശി ജേക്കബ് (54) ആണ് മരിച്ചത്. പ്രദേശവാസികളാണ് കിണറ്റിൽ മധ്യവയസ്കന്റെ മൃതദേഹം ആദ്യം കണ്ടത്.

ഇയാളുടെ സ്കൂട്ടറും ആളൊഴിഞ്ഞ വീടിന് സമീപം ഉണ്ടായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ കൊട്ടിയം പൊലീസ് അന്വേഷണം തുടങ്ങി.
أحدث أقدم