ജി സുധാകരനെ അവഗണിച്ച് സിപിഎം.. സിപിഎം ഇറക്കിയ നോട്ടീസിൽ പേരില്ല.. അപമാനം…


മുതിർന്ന നേതാവ് ജി സുധാകരനെ അവഗണിച്ച് സിപിഎം. തോട്ടപ്പള്ളി നാലുചിറ പാലം ഉദ്ഘാടനത്തിനായി സിപിഎം ഇറക്കിയ നോട്ടീസിൽ ജി സുധാകരന്റെ പേരില്ല. സിപിഎം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി ഇറക്കിയ പാലം ഉദ്ഘാടന നോട്ടീസിൽ നിന്നാണ് ജി സുധാകരനെ ഒഴിവാക്കിയത്. നേരത്തെ പിഡബ്ല്യൂഡി ഇറക്കിയ നോട്ടീസിൽ ഉൾപ്പടെ ജി സുധാകരന്റെ പേരും ചിത്രവും ഉണ്ടായിരുന്നു. പങ്കെടുക്കുന്നവരുടെ ലിസ്റ്റിലായിരുന്നു ജി സുധാകരന്റെ പേരുണ്ടായിരുന്നത്.

നാളെ മുഖ്യമന്ത്രിയാണ് പാലം ഉദ്ഘാടനം ചെയ്യുന്നത്. ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് നാലുചിറ പാലം കൊണ്ടുവന്നത്. സുധാകരന്റെ മണ്ഡലത്തിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.

Previous Post Next Post