ഉറങ്ങിക്കിടന്ന വൃദ്ധ ദമ്പതികളെ പുലി കൊന്നുതിന്നു.. പാതി തിന്ന നിലയിൽ മൃതദേഹങ്ങൾ..


വൃദ്ധ ദമ്പതികളെ പുലി കടിച്ചുകൊന്നു. കോലാപൂർ ജില്ലയിലാണ് സംഭവം. എഴുപത്തിയഞ്ചുകാരനായ നിനോ കാങ്ക്, ഭാര്യ എഴുപതുകാരിയായ രുക്മിണിഭായ് കാങ്ക് എന്നിവരെയാണ് പുലി ആക്രമിച്ചത്. കഡ്‌വി ഡാമിന് സമീപമായിരുന്നു സംഭവം. പാതി തിന്ന നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

കഡ്‌വി അണക്കെട്ടിന് സമീപം പുല്ലുമേഞ്ഞ ഒരു ഷെഡിലായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. ആടുകളെ വളർത്തി ഉപജീവനം നടത്തിയിരുന്ന ദമ്പതികൾ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഇവരെ പുലി ആക്രമിച്ചത്. ഇരുവരെയും പുലി വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചു.

മൃതദേഹങ്ങൾ പാതിഭക്ഷിച്ച ശേഷം പുലി കാടുകയറി. പിറ്റേന്ന് രാവിലെയാണ് ഗ്രാമവാസികൾ സംഭവം അറിഞ്ഞത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതരും പൊലീസും സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മൽക്കപ്പൂർ റൂറൽ ആശുപത്രിയിലേക്ക് മാറ്റി.

أحدث أقدم